Connect with us

Kerala

മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരുക്ക്

രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

Published

|

Last Updated

ഇടുക്കി| മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപമാണ് വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയാണ് അപകടമുണ്ടായത്.

ചെന്നൈ സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു ഇവര്‍. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പാതയോരത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

Latest