Connect with us

Kerala

പല തവണ വിളിച്ചാലും ഒരു മന്ത്രി ഫോണെടുക്കുന്നില്ല; പരാതിയുമായി യു പ്രതിഭ

വ്യക്തിപരമായ കാര്യങ്ങള്‍ പറയാനല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം| പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന് ഇടത് എംഎല്‍എ യു പ്രതിഭ. പൊതു ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടിയെ സാക്ഷി നിര്‍ത്തിയായിരുന്നു എംല്‍എയുടെ പരാതി. എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും പ്രതിഭ പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങള്‍ പറയാനല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പൊതുചടങ്ങിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

 

Latest