Connect with us

തെലങ്കാനയിലെ രാജണ്ണ സിര്‍സില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വയറലായി.ചന്ദുര്‍ത്തി മണ്ഡലിലെ മൂഡെപ്പല്ലെ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വി യില്‍ പതിയുകയായിരുന്നു. മുഖം തുണികൊണ്ട് മൂടിക്കെട്ടിയ ഒരാള്‍ കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുവരുന്നതും നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലേക്ക് തള്ളുന്നതുമാണ് ദൃശ്യത്തിലുള്ളത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിനെ തള്ളിമാറ്റി അക്രമി സംഘം കുട്ടിയുമായി കാറില്‍ കടന്നുകളയുന്നതും ദൃശ്യത്തിലുണ്ട്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest