Connect with us

Kerala

മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രികരായ മാതാവിനേയും മകളേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; അക്രമിയെത്തിയത് മറ്റൊരു സ്‌കൂട്ടറില്‍

പരുക്കേറ്റ അമ്മയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്

Published

|

Last Updated

മലപ്പുറം |  മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മാതാവിനും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40) മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു സ്‌കൂട്ടറിലെത്തിയ ആളാണ് ഇരുവരേയും ആക്രമിച്ചത്. അതേ സമയം ഇരുവരുടേയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം .സുമിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. സുമിയുടെ വലത് കൈയ്ക്കാണ് പരുക്കേറ്റത്. സ്‌കൂട്ടറിലെത്തിയ യുവാവ് എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. അമ്മയും മകളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അക്രമത്തിനുശേഷം ഇയാള്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലെത്തി തങ്ങളെ നോക്കി ചിരിച്ച ശേഷം വേഗത്തില്‍ കടന്നുകളയുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പരുക്കേറ്റ അമ്മയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി

 

---- facebook comment plugin here -----

Latest