Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മാതാവ് ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീലയാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം|നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മാതാവ് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര അറക്കുന്ന് സ്വദേശി ലീല (75)യാണ് മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ലീല ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

 

 

Latest