National
അവിശ്വാസ പ്രമേയം പാസായി; ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ പുറത്ത്
സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വിശ്വാസ വോട്ട് നടപടികള്‍ പുരോഗമിക്കുകയാണ്
പാറ്റ്‌ന | ബിഹാറില്‍ എന്‍ഡിഎ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിയമസഭാ സ്പീക്കര്‍ അവദ് ബിഹാരി പുറത്ത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സഭ പരിഗണിച്ചത്. 112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് പിന്നാലെയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷം സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആര്‍ജെഡി നേതാവാണ് അവദ് ബിഹാരി ചൗധരി.
മഹാസഖ്യം വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പാളയത്തില്‍ വീണ്ടും എത്തിയതോടെയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വിശ്വാസ വോട്ട് നടപടികള്‍ പുരോഗമിക്കുകയാണ്.243 അംഗ നിയമസഭയില്‍ 125 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം.
243 അംഗ നിയമസഭയില്‍ .നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78 എംഎല്‍എമാരാണുള്ളത്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സഖ്യത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ മന്ത്രി കൂടിയായ സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങ്ങും പങ്കെടുത്തിരുന്നു.