Connect with us

Kerala

രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കം നടക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍ഗോഡ് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Published

|

Last Updated

കാസര്‍ഗോഡ് | രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഭരണഘടന അനുശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്നുണ്ടെന്നും ഭരണഘടനാ പദവിയിലുള്ളവര്‍ തന്നെ ഇതിനു നേതൃത്വം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Latest