Kerala
വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള നീക്കം; യു ഡി എഫില്‍ അസ്വാരസ്യം
മുന്നണി വിട്ടവര്‍ക്ക് കൃത്യമായ അജന്‍ഡയുണ്ടെന്ന് മോന്‍സ് ജോസഫ് എം എല്‍ എ. മാര്‍ക്‌സിസ്റ്റുകാര്‍ ഒഴികെ ആരെയും സ്വീകരിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍.
തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനെ യു ഡി എഫില്‍ തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തി. മുന്നണി വിട്ടവര്‍ക്ക് കൃത്യമായ അജന്‍ഡയുണ്ടെന്ന് മോന്‍സ് ജോസഫ് എം എല്‍ എ വ്യക്തമാക്കി. എല്‍ ഡി എഫിലെ അതൃപ്തരെ കോണ്‍ഗ്രസ് കണ്ടെത്തട്ടെയെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. അതേസമയം, മാര്‍ക്‌സിസ്റ്റുകാര്‍ ഒഴികെ ആരെയും സ്വീകരിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ വ്യക്തമാക്കി.
യു ഡി എഫ് വിട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിരിച്ചുപോകേണ്ട സാഹചര്യമില്ലെന്നാണ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫില്‍ എത്തിയ കക്ഷികള്‍ ഇതിനോട് പ്രതികരിച്ചത്.