കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള ശശി തരൂരിന്റെ സാധ്യത മങ്ങി.
പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ കേരള രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനുള്ള നീക്കമാണു തരൂരിനു തിരിച്ചടിയായത്. പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള തരൂരിന്റെ നീക്കം പ്രവര്‍ത്തക സമിതി അംഗത്വം കൂടി ലഭിച്ചാല്‍ തലവേദനയാവുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നാണു കേരളപര്യടനത്തില്‍ നിന്ന് മനസിലാക്കിയതെന്നു താരിഖ് അന്‍വര്‍ നേതൃത്വത്തെ അറിയിച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----