Connect with us

Uae

സബ്ഖയിൽ ബഹുനില പാർക്കിംഗ് കെട്ടിടം വരുന്നു

25 വർഷത്തെ കാലയളവിൽ ഈ സംരംഭം 20 കോടി ദിർഹം ഔഖാഫ് ദുബൈക്ക് പാട്ടം നൽകും.

Published

|

Last Updated

ദുബൈ | സബ്ഖയിൽ 350 ഓളം വാഹന പാർക്കിംഗിന് ഏഴ് നിലകളുള്ള കെട്ടിടം വരുന്നു. സ്മാർട്ട് പാർക്കിംഗ് ആയിരിക്കും നിർമിക്കുകയെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. തിരക്കേറിയ സ്ഥലമാണ് ദേര. ഇതിനകത്തെ സബ്ഖ അതിലുമേറെ തിരക്കുള്ള സ്ഥലമാണ്. ബഹുനില കാർ പാർക്ക് വികസിപ്പിക്കുന്നതിനായി ദുബൈ എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷനുമായി (ഔഖാഫ് ദുബൈ) ധാരണാപത്രത്തിൽ ഏർപ്പെട്ടതായി പബ്ലിക് പാർക്കിംഗ് ഓപ്പറേറ്റർ പാർക്കിൻ വ്യക്തമാക്കി.

ഏകദേശം 175,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്താണ് കെട്ടിടം പണിയുക. കൂടാതെ 9,600 ചതുരശ്ര അടി താഴത്തെ നിലയിൽ റീട്ടെയിൽ സ്ഥലത്തിനായി നീക്കിവെക്കും. ഇത് പാർക്കിന് അധിക വരുമാനം നൽകും.

25 വർഷത്തെ കാലയളവിൽ ഈ സംരംഭം 20 കോടി ദിർഹം ഔഖാഫ് ദുബൈക്ക് പാട്ടം നൽകും. കരാറിന് കീഴിൽ ഔഖാഫ് ദുബൈ വികസനത്തിന് സാമ്പത്തിക പിന്തുണ നൽകും. അതേസമയം, പാർക്കിൻ തടസ്സമില്ലാത്ത സ്മാർട്ട് പാർക്കിംഗ് സൗകര്യം നിയന്ത്രിക്കും. ഇത്തരം പാർക്കിംഗുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മുൻനിര വൈദഗ്ധ്യം നേടിയ കമ്പനിയാണിത്. ആസൂത്രണ അംഗീകാരത്തിന് വിധേയമായി നിർമാണം 2025 രണ്ടാം പകുതിയിൽ തന്നെ ആരംഭിക്കാനാകും. ഏകദേശം രണ്ട് വർഷം പ്രതീക്ഷിക്കുന്നൂ നിർമാണ സമയംമെന്നും പാർക്കിൻ കൂട്ടിച്ചേർത്തു.
---- facebook comment plugin here -----

Latest