Connect with us

National

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു

സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യം പുറത്തുവന്നു. നിമിശങ്ങള്‍ക്കുള്ളിലാണ് കെട്ടിടം തകര്‍ന്നുവീണത്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി വിജയ് പാര്‍ക്കില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. അഗ്നിരക്ഷാ സേനയുടെയും മറ്റും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നിമിശങ്ങള്‍ക്കുള്ളിലാണ് കെട്ടിടം തകര്‍ന്നുവീണത്. പിന്‍വശത്തുള്ള റോഡിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ ആളുകളില്‍ ഇല്ലെന്നാണ് വീഡിയോ ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, കെട്ടിടത്തിനകത്ത് ആളുകള്‍ ഉണ്ടായിരുന്നോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

ആളപായത്തെ കുറിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഈ മാസം ഒന്നിന് നോര്‍ത്ത് ഡെല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണിരുന്നു. റോഷനാര റോഡിലെ കെട്ടിടം തീപ്പിടിച്ച ശേഷമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.


  -->