National
മഹാരാഷ്ട്രയില്‍ അഫ്ഗാനി പുരോഹിതനെ വെടിവെച്ചു കൊന്നു
കൊലപാതക കാരണം വ്യക്തമായിട്ടില്ല

മുംബൈ | മഹാരാഷ്ട്രയിലെ നാസിക്കില്‍ അഫ്ഗാനി പുരോഹിതനെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്നലെയാണ് സംഭവം.
‘സൂഫി ബാബ’ എന്ന ഖ്വാജ സയ്യദ് ചിഷ്തി എന്നയാളാണ് കൊല്ലപ്പെട്ടത്. നെറ്റിയില്‍ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിച്ചു
കൊലപാതകത്തിന് ശേഷം അക്രമികള്‍ ബാബയുടെ കാറില്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----