Connect with us

an shamseer new speaker

എ എന്‍ ഷംസീര്‍ പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവുമുള്ള വ്യക്തി: മുഖ്യമന്ത്രി

ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കെന്ന് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | പുതിയ സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവുമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അഭിനന്ദ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തലശ്ശരി കലാപത്തിന്റെ അവസരത്തില്‍ ആക്രമണത്തിന് ഇരയായ ഒരു കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തയാണ് ഷംസീര്‍. മതനിരപേക്ഷ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ ഷംസീറിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥി പ്രസ്ഥനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. എസ് എഫ് ഐ, ഡി വൈ എഫ് ഐ തുടങ്ങിയ സംഘടനകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച പരിചയ സമ്പത്തും ഷംസീറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിഖ്യാതമായ ഒരു പാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായ സഭയാണ് കേരള നിയമസഭ. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കര്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. മുന്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഇത്തരത്തില്‍ ഇടപെടാന്‍ ഷംസീറിന് കഴിയട്ടേയെന്നും വി ഡി സതീശന്‍ ആശംസിച്ചു.

 

Latest