National
കുനോ നാഷണല്‍ പാര്‍ക്കില്‍ നമീബിയന്‍ ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയാണ് ചീറ്റ കുഞ്ഞുങ്ങള്‍ ജനിച്ച വിവരം അറിയിച്ചത്.
ഭോപ്പാല്‍| മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നമീബിയന്‍ ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ജ്വാല എന്ന നമീബിയന്‍ ചീറ്റയാണ് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമീബിയന്‍ ചീറ്റയായ ആശയും പ്രസവിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയാണ് ചീറ്റ കുഞ്ഞുങ്ങള്‍ ജനിച്ച വിവരം അറിയിച്ചത്. ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും ഭൂപേന്ദ്ര യാദവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ജനുവരി മൂന്നിനായിരുന്നു ആഷ മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഈ ചീറ്റ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുങ്ങളും പാര്‍ക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്. 2022 ലാണ് നമീബിയയില്‍ നിന്ന് കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് നമീബിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി ചീറ്റകളെ എത്തിച്ചത്.