Saudi Arabia
അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന അങ്ങാടിപ്പുറം സ്വദേശി ദമാമില്‍ കുഴഞ്ഞ് വീണ് മരിച്ചു
ശനിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഉമ്മര്‍.

ദമാം |അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന അങ്ങാടിപ്പുറം സ്വദേശി ദമാമില്‍ കുഴഞ്ഞ് വീണ് മരിച്ചു.മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) ആണ് മരിച്ചത്.
അല്‍ കോബാറിലെ റാക്ക വി.എസ്.എഫ് ഓഫിസിന് സമീപ്പമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് വീണു കിടക്കുന്നരീതിയില്‍ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഉമ്മര്‍.കഴിഞ്ഞ 28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്‌സി ഡ്രൈവറാണ്.മരണ വിവരമറിഞ്ഞ് മകന്‍ ഹംസയും സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്.
ഷരീഫയാണ് ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്. കോബാര്‍ റാക്കയിലെ അല്‍ സലാം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.