Connect with us

National

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ബിഹാര്‍ സ്വദേശി മരിച്ചു

അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. മുഹമ്മദ് അംറേ(19)സാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.

കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.

 

Latest