Connect with us

Kerala

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍

അതിഥി തൊഴിലാളികളായ പെണ്‍കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീടിന് സമീപം നേരത്തെ താമസിച്ചിരുന്ന ഇയാള്‍ ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപ കവര്‍ന്ന ശേഷം പെണ്‍്കുട്ടിയുായി കടന്നുകളയുകയായിരുന്നു

Published

|

Last Updated

അമ്പലപ്പുഴ | വിവാഹ വാഗ്ദാനം നല്‍കി പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ ബല്‍വാ ബഹുബറി വീട്ടില്‍ മെഹമൂദ് (38) ആണ് പിടിയിലായത്. ഈ മാസം 20ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

അതിഥി തൊഴിലാളികളായ പെണ്‍കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീടിന് സമീപം നേരത്തെ താമസിച്ചിരുന്ന ഇയാള്‍ ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപ കവര്‍ന്ന ശേഷം പെണ്‍്കുട്ടിയുായി കടന്നുകളയുകയായിരുന്നു. അമ്പലപ്പുഴ പോലീസില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയുമായി ബീഹാറിലേക്ക് ട്രെയ്ന്‍ മാര്‍ഗം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസ് വലയിലാകുകയായിരുന്നു. ഇയാളില്‍ നിന്ന് ഇരുപതിനായിരം രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് ശേഷം മാതാവിനൊപ്പം വിട്ടയച്ചു. അമ്പലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Latest