Connect with us

child abuse

നാലുവയസ്സുകാരിയെ പീഡിപ്പിച്ച മധ്യപ്രദേശ് സ്വദേശി പിടിയില്‍

നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു

Published

|

Last Updated

മലപ്പുറം | ചേളാരിയില്‍ ഇതര സംസ്ഥാനക്കാരുടെ മകളായ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വ (30) അറസ്റ്റില്‍. ചേളാരിയിലെ മാര്‍ബിള്‍ തൊഴിലാളിയാണ് ഇയാള്‍.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കുശ്വയുടെ താമസസ്ഥലത്തേക്ക് കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്‌നേഹം നടിച്ചാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. കുട്ടി കരഞ്ഞുവരുന്നത് കണ്ട അമ്മ അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.

ഇതോടെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. 30 വയസ്സാണ് പ്രതിക്ക് പ്രായം.

 

 

 

Latest