Connect with us

Kerala

മംഗലാപുരം സ്വദേശിയെ മോങ്ങത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്

Published

|

Last Updated

കൊണ്ടോട്ടി | മംഗലാപുരം സ്വദേശിയെ മൊറയൂര്‍ പഞ്ചായത്തിലെ പൊതുകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 48കാരനായ സിദ്ദീഖ് ആണ് മരിച്ചത്.

മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.

കൊണ്ടോട്ടി പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Latest