Connect with us

Malappuram

അബൂദബിയില്‍ മൂന്നിയൂര്‍ സ്വദേശി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതരായ ചേര്‍ക്കുഴിയില്‍ പി വി പി ആലി-ആയിശാബി ദമ്പതികളുടെ മകന്‍ പി വി പി ഖാലിദ് എന്ന കോയ (47) ആണ് മരിച്ചത്.

Published

|

Last Updated

അബൂദബി | അബൂദബിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മൂന്നിയൂര്‍ സ്വദേശി മരിച്ചു. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതരായ ചേര്‍ക്കുഴിയില്‍ പി വി പി ആലി-ആയിശാബി ദമ്പതികളുടെ മകന്‍ പി വി പി ഖാലിദ് എന്ന കോയ (47) ആണ് മരിച്ചത്.

തന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വെള്ളിയാഴ്ച കാല്‍ തെന്നി വീഴുകയായിരുന്നു. ഇരുപത് വര്‍ഷത്തിലധികമായി അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് നാട്ടില്‍ വന്ന് പോയിട്ട് രണ്ട് മാസമേ ആകുന്നുള്ളൂ. നാട്ടിലും പ്രവാസ ലോകത്തും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു.

ഭാര്യ: ഷെമീല (തിരൂര്‍). മക്കള്‍: റിദ ഖാലിദ്, റിസാന്‍ അലി, റസാന്‍ അലി. മയ്യിത്ത് നിയമ
നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലെത്തിച്ച് കളത്തിങ്ങല്‍ പാറ ജുമാത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Latest