Kerala
പ്രണയത്തില്‍നിന്ന് പിന്മാറി ;ആലപ്പുഴയില്‍ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിനി മരിച്ചു
ആക്രമണം നടത്തിയതിനു ശേഷം പ്രതി ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
ആലപ്പുഴ | ആലപ്പുഴ പൂച്ചക്കലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. യുവതിയെ കുത്തിയ ഒഡീഷ സ്വദേശി സാമുവലിനെ പിടികൂടാനായി പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയില്‍ വെച്ച് മാര്‍ച്ച് 31നാണ് സാമുവല്‍ റിത്വികയെ കുത്തിപരുക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയതിനു ശേഷം പ്രതി ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
റിത്വികയും സാമുവലുമായി അടുപ്പത്തിലായിരുന്നു.സാമുവലിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ യുവതി ഇവരുടെ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്നുണ്ടായ ദേഷ്യമാണ് റിത്വികയെ യുവാവ് കുത്താന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിനു ശേഷം നാട്ടിലേക്ക് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ അന്വേഷണസംഘം ഒഡീഷയിലേക്ക് പോയിരിക്കുകയാണ്.