Connect with us

Kerala

സ്വപ്‌ന സുരേഷിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ പഞ്ചാബ് സ്വദേശി പിടിയില്‍

ഐ ടി വകുപ്പിലെ ജോലിക്കായാണ് സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ പഞ്ചാബില്‍ പിടിയില്‍. അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് കേരള പോലീസ് പിടികൂടിയത്. ഐ ടി വകുപ്പിലെ ജോലിക്കായാണ് സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.

മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഒരു സുഹൃത്ത് വഴിയാണ് സ്വപ്‌ന സുരേഷ് സച്ചിന്‍ ദാസിനെ പരിചയപ്പെടുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന സുരേഷ് ഐ ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്.

കന്‍ോണ്‍മെന്റ് പോലീസ് പഞ്ചാബിലെത്തിയാണ് സച്ചിന്‍ ദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഇയാളെ തിരുവനന്തപുരത്തെത്തിക്കും

Latest