Connect with us

Kuwait

കുവൈത്തില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ റാന്നി സ്വദേശി മരിച്ചു

റാന്നി മന്ദമരുതി കോന്നാത്ത് ചാക്കോ തോമസാണ് (തമ്പി-55) മരിച്ചത്.

Published

|

Last Updated

റാന്നി | കുവൈത്തില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ റാന്നി സ്വദേശി മരിച്ചു. റാന്നി മന്ദമരുതി കോന്നാത്ത് ചാക്കോ തോമസാണ് (തമ്പി-55) മരിച്ചത്.

വ്യാഴാഴ്ച രാത്രി കുവൈത്ത് എയര്‍വേയ്സില്‍ കൊച്ചിയിലേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ദുബൈയില്‍ അടിയന്തരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചുവെന്നാണ് വിവരം.

ദുബൈയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു. കുവൈത്ത് അല്‍-ഇസാ മെഡിക്കല്‍ ആന്‍ഡ് എക്യുപ്മെന്റ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് അബ്ബാസിയിലായിരുന്നു താമസം. ഭാര്യ: ശോശാമ്മ തോമസ്.

 

Latest