Connect with us

Kerala

വയനാട് പുല്‍പ്പള്ളിയില്‍ മണ്ണിടിഞ്ഞു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. സീതാമൗണ്ടില്‍ കുടിവെള്ള പദ്ധതി നിര്‍മാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടം.

Published

|

Last Updated

വയനാട് | പുല്‍പ്പള്ളിയില്‍ മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട്ടുകാരനായ തൊഴിലാളി മരിച്ചു. ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. സീതാമൗണ്ടില്‍ കുടിവെള്ള പദ്ധതി നിര്‍മാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടം. ഭൂമിനാഥന്റെ കൂടെയുണ്ടായിരുന്ന പ്രകാശിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അഞ്ച് പേര്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ പത്തടി ഉയരത്തില്‍ നിന്ന് മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇതാണ് മണ്‍തിട്ട ഇടിഞ്ഞുവീഴാന്‍ കാരണം.