Kerala
ഭവാനിപ്പുഴയില്‍ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു
അട്ടപ്പാടി പലകയൂരിന് സമീപം ഭവാനിപ്പുഴയിലാണ് സംഭവം.
അഗളി | തമിഴ്നാട് സ്വദേശിയായ യുവാവ് ഭവാനിപ്പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അട്ടപ്പാടി പലകയൂരിന് സമീപം ഭവാനിപ്പുഴയിലാണ് സംഭവം. ബി ടെക് വിദ്യാര്‍ഥിയാണ്.
കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ യുവാവിനെ ഒപ്പമുണ്ടായിരുന്നവര്‍ മുങ്ങിയെടുത്ത് കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് മരിക്കുകയായിരുന്നു. അഗളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----