Connect with us

Malappuram

താനൂര്‍ ഒഴൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി

താനൂര്‍ ഒഴൂര്‍ മണലിപ്പുഴ പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകന്‍ ശിഹാബ് പറപ്പാറ (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

Published

|

Last Updated

ദമാം | താനൂര്‍ ഒഴൂര്‍ മണലിപ്പുഴ പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകന്‍ ശിഹാബ് പറപ്പാറ (39) ഹൃദയാഘാതം മൂലം ദമാമില്‍ നിര്യാതനായി. ദമാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍ ആന്‍ഡലസ് അലുമിനിയം എക്‌സ്ട്രൂഷന്‍ & ഫോര്‍മിംഗ് ഫാക്ടറി കമ്പനിയിലെ ജീവനക്കാരനായിരുന്നു.

രാവിലെ ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ: റഹീന. മക്കള്‍: റിഫാന, ഷിഫാന, ആയിഷ ഹുസ്‌ന. മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കും.