Connect with us

Ongoing News

തൃശൂര്‍ സ്വദേശി അബൂദബിയില്‍ പൊള്ളലേറ്റു മരിച്ചു

എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബദറുദ്ദീന്‍ (52) ആണ് മരിച്ചത്.

Published

|

Last Updated

അബൂദബി | തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ പൊള്ളലേറ്റ് മരിച്ചു. എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബദറുദ്ദീന്‍ (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. നിലവില്‍ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറായിരുന്ന ബദറുദ്ദീന്‍ 20 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സംഭവം സംബന്ധിച്ച് അബൂദബി പോലീസ് അന്വേഷണം നടത്തിവരികയാണ്.

മാതാവ്: പാത്ത കുഞ്ഞി. ഭാര്യ: ഫായിദ. മക്കള്‍: ഫാരിസ്, റിഷാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, അക്ബര്‍, ബുഖാരി (ഷാര്‍ജ), അബ്ദുല്‍ ഹാദി, ബറകത്ത് (സൗദി അറേബ്യ). നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest