Kerala
അര്‍മേനിയയില്‍ ബന്ദിയാക്കപ്പെട്ട തൃശൂര്‍ സ്വദേശിക്ക് എംബസി ഇടപെടലിലൂടെ മോചനം
ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു
തൃശൂര്‍ | അര്‍മേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട മലയാളി ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെ മോചിതനയി. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു(30)വാണ് മോചിക്കപ്പെട്ടത്. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത പറഞ്ഞു
ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.ഭീഷണിയെ തുടര്‍ന്ന് കുടുംബം മോചനദ്രവ്യമായി ഒന്നരലക്ഷം നല്‍കി. മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നീതിവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. എന്നാല്‍ ഹോസ്റ്റല്‍ വിഷ്ണുവിനെ ഏല്‍പ്പിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ മടങ്ങുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്