Connect with us

Kerala

രണ്ടുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

ബംഗാളില്‍ നിന്നും ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ചു വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണ് പ്രതി.

Published

|

Last Updated

മഞ്ചേരി | രണ്ടുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. അമ്പത്തൊന്നുകാരനായ ജലാലുദ്ദീന്‍ ശൈഖാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.

എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് ടീംമും സംയുക്തമായാണ് പരിശോധന നടത്തിത്.ബംഗാളില്‍ നിന്നും ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ചു വില്‍പന നടത്തുന്നവരില്‍ പ്രധാനിയാണ് പ്രതി. ഇയാളെ നെല്ലിപ്പറമ്പില്‍ നിന്നാണ് പിടികൂടിയത്.

മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest