ഫോർവേഡ് മെസ്സേജിൽ പുതിയ അടിക്കുറിപ്പ് നൽകാം; സംവിധാനവുമായി വാട്സാപ്പ്
തെറ്റിദ്ധാരണകൾ പരത്തുന്ന മെസ്സേജുകൾ സംബന്ധിച്ച് വിശദീകരിക്കാൻ സാധിക്കും.
മെറ്റയുടെ നിയന്ത്രണത്തിലുള്ള വാട്സാപ്പിൽ പുതിയ സംവിധാനം വരുന്നു. ഫോർവേഡ് മെസ്സേജിന്റെ അടിക്കുറിപ്പ് ഒഴിവാക്കി പുതിയത് ചേർക്കാനാകുന്ന സംവിധാനമാണ് വരുന്നത്. നിലവിൽ ഒരുതവണ ഷെയർ ചെയ്‌ത ഫോർവേഡ് മെസ്സേജിന്റെ അടിക്കുറിപ്പ് നീക്കം ചെയ്യാനാകില്ല.
ഐ ഫോണിന് വേണ്ടിയുള്ള ios 23.8.75 വേർഷൻ മുതലാണ് ഈ സംവിധാനം ലഭ്യമാകുക എന്നും വാട്സാപ്പിന്റെ ഒഫിഷ്യൽ വെബ് സൈറ്റായ WABetaInfo അറിയിച്ചു.
ഈ ഒരു സംവിധാനത്തിലൂടെ ഉപഭോക്താവിന് വാട്സാപ്പിൽ ഒരു തവണ അയച്ച മെസ്സേജിൽ കൂട്ടിച്ചേർക്കലുകൾ നടത്താനോ പൂർണമായി നീക്കം ചെയ്‌ത് പുതിയവ ചേർക്കാനോ സാധിക്കും. ഇത്തരത്തിൽ ഒരു സംവിധാനം വരുന്നതോടെ ഉപഭോക്താവിന് തെറ്റിദ്ധാരണകൾ പരത്തുന്ന മെസ്സേജുകൾ സംബന്ധിച്ച് വിശദീകരിക്കാൻ സാധിക്കും.
---- facebook comment plugin here -----