Ongoing News
ദമാമില്‍ നിന്നും ഇറാഖിലെ നജാഫിലേക്കുള്ള പുതിയ വിമാന സര്‍വ്വീസിന് തുടക്കമായി
സഊദിയില്‍ നിന്ന് ഇറാഖിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും
ദമാം | സഊദി അറേബ്യയയും ഇറാഖും തമ്മില്‍ വ്യോമയാന മേഖലയില്‍ സഹകരണംബന്ധം കൂടുതല്‍ ശക്തിപ്പെട്ടുത്തുന്നതിന്റെ ഭാഗമായി ദമാമില്‍ നിന്നും ഇറാഖിലെ നജാഫിലേക്കുള്ള പുതിയ വിമാന സര്‍വ്വീസിന് തുടക്കമായി.
കിഴക്കന്‍ പ്രവിശ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാന സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സഊദിയിലെ ഇറാഖ് അംബാസഡര്‍ സഫിയ താലിബ് അല്‍-സുഹൈല്‍, സഊദി സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദമാമില്‍ നിന്ന് നജാഫിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ക്ക് പുറമെ ,നജാഫില്‍ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇറാഖികള്‍ക്ക് സഊദി അറേബ്യയിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നും സഊദിയിലെ ഇറാഖ് അംബാസഡര്‍ പറഞ്ഞു. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2017ലായിരുന്നു ഇറാഖിലെ ബാഗ്ദാദിലേക്കുള്ള ആദ്യ സഊദി വിമാനം എത്തിയത്.