lulu hypermarket
അബുദാബിയിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഹൈപ്പർമാർക്കറ്റിലുള്ളത്.
അബുദാബി | അബുദാബി അൽ ഫല സിറ്റിയിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ശഹാമ മുനിസിപ്പലി ഡയറക്ടർ ഹുമൈദ് റാശിദ് അൽ ദരൈയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്. 1,25,000 ചതുരശ്രയടിയിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് പുതുതായി ആരംഭിച്ച അൽ ഫല സെൻട്രൽ മാളിലാണ്.
ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഫിറ്റ്നസ് സെൻ്റർ, മെഡിക്കൽ ക്ലിനിക്ക്, മണി എക്സ്ചേഞ്ച്, ഫാർമസി, ഭക്ഷ്യ ഔട്ട് ലെറ്റുകൾ എന്നിവയും അൽ ഫല സെൻട്രൽ മാളിലുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഹൈപ്പർമാർക്കറ്റിലുള്ളത്.
ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അശ്റഫ് അലി, സി ഒ ഒ സലീം വി ഐ സംബന്ധിച്ചു. അബുദാബി വിമാനത്താവളത്തിനടുത്ത് അബുദാബി- ദുബൈ ഹൈവേയിലാണ് അൽ ഫല സെൻട്രൽ മാൾ.
---- facebook comment plugin here -----