Kozhikode
മര്‍കസ് ലോ കോളജില്‍ പുതിയ യൂണിയന്‍ നിലവില്‍ വന്നു
സഹല്‍ റഹ്മാന്‍ ചെയര്‍മാനായും നഹീല്‍ ടി സെക്രട്ടറിയായും റയീസ് ജനറല്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
നോളജ് സിറ്റി | കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മര്‍കസ് ലോ കോളജില്‍ 2023-24 വര്‍ഷത്തേക്കുള്ള യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സഹല്‍ റഹ്മാന്‍ ചെയര്‍മാനായും നഹീല്‍ ടി സെക്രട്ടറിയായും റയീസ് ജനറല്‍ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍: ഗോപിക (വൈസ് ചെയര്‍മാന്‍), ഭുവന (ജോയിന്റ് സെക്രട്ടറി), ബുഷൈര്‍ (യു യു സി), അന്‍ഷാദ് (ആര്‍ട്സ് സെക്രട്ടറി), അഫ്താബ് (മുട്ട് സെക്രട്ടറി). കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകരായ അഡ്വ. റഊഫ്, പി കെ ഇബ്റാഹീം, അഡ്വ. ആബിദ ബീഗം, അഡ്വ. അര്‍ഷാദ്, അഡ്മിനിസ്ട്രേറ്റര്‍ രിഫാഇ, നോഡല്‍ ഓഫീസര്‍ നൗഷാദ് പ്രസംഗിച്ചു.