Kerala
നവജാത ശിശുവിനെ മരിച്ച നിലയിലും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി; സംഭവം ഇടുക്കി ഉടുമ്പന്‍ചോലയില്‍
ഉടുമ്പന്‍ചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇടുക്കി | ഇടുക്കി ഉടുമ്പന്‍ചോലയില്‍ നവജാത ശിശുവിനെ മരിച്ച നിലയിലും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി. ഉടുമ്പന്‍ചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
വീടിനു സമീപത്താണ് കുഞ്ഞിന്റെ മൃതദേഹവും മുത്തശ്ശി ജാന്‍സിയെ അവശനിലയില്‍ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
ജാന്‍സിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----