Connect with us

Kerala

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് 36 ദിവസമാണ് പ്രായം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പോലീസില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ശ്രീദേവിനെ കിണറിനുള്ളില്‍ കണ്ടെത്തിയത്.

കുട്ടിയുടെ ടൗവല്‍ കിണറിന്റെ കൈവരിയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
മാതാവിന്റെ സഹോദരിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.  ഇയാള്‍ ഇന്നലെ വീട്ടിലെത്തി ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും സൂചനകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

 

 

 

Latest