Connect with us

Ongoing News

വയനാട്ടിൽ പത്ര വിതരണക്കാരന് പന്നി ആക്രമണത്തിൽ പരുക്ക്

കടുവ, കാട്ടാന ഭീതിക്ക് പിന്നാലെ കാട്ടുപന്നി

Published

|

Last Updated

മാനന്തവാടി | പത്രം വിതരണം ചെയ്യാൻ പോയ യുവാവിന് കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റു. തൃശ്ശിലേരി കുളിരാനിയിൽ ജോർജി(23) ക്കാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ 6.15നാണ് സംഭവം. രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തൃശ്ശിലേരി കാറ്റാടി കവലക്ക് സമീപത്ത് വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.

വാഹനത്തിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ജോർജിയെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കടുവ, കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമ ഭീഷണി മൂലം പുറത്തിറങ്ങാൻ ഭയക്കുന്ന വയനാട്ടുകാർ കാട്ടുപന്നികളെയും ഭയക്കേണ്ടി വരികയാണ്.

Latest