Connect with us

Kerala

മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്

അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മാതാവിന്റെ ദേഹത്തിരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പരുക്കേറ്റത്.

Published

|

Last Updated

മലപ്പുറം|മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മാതാവിന്റെ ദേഹത്തിരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പരുക്കേറ്റത്.

ഉടന്‍ തന്നെ കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.