Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസില്‍ കത്തിക്കുത്ത്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കഴുത്തിന് ആഴത്തിൽ നിരവധി തവണ കുത്തിയത്

തിരുവനന്തപുരം | തിരുവനന്തപുരം മലമുകളിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്. സ്‌കൂള്‍ വിട്ട് സ്‌കൂള്‍ ബസില്‍ തിരിച്ചുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ ബേഗിലുണ്ടായിരുന്ന ചെറു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കഴുത്തിന് ആഴത്തിൽ നിരവധി തവണ കുത്തേറ്റു. സ്കൂൾ ലാബിലെ പ്രവർത്തനത്തിന് വേണ്ടിയാണ് വിദ്യാർഥി കത്തി കൊണ്ടുവന്നതെന്നാണ് വിവരം. ഇരുവരും തമ്മിൽ അടുത്തിടെയായി വാക്കേറ്റം നടന്നതായി സുഹൃത്തുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----