Connect with us

Kerala

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്.

വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടയില്‍ ഹാരിസിന് തൊട്ടടുത്ത വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സാന്‍ ജോസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

Latest