Connect with us

Kerala

മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്‍ക്കത്ത സ്വദേശി ജാമിലൂന്‍ ആണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴയിലാണ് സംഭവം.
കൊല്‍ക്കത്ത സ്വദേശി ജാമിലൂന്‍ ആണ് മരിച്ചത്.

അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അകറലി, സുറാബലി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

Latest