Connect with us

Kerala

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

തോപ്പുംപടി രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു (19) ആണ് മരിച്ചത്. ആക്രമണത്തിനു ശേഷം പ്രതി ഇരിങ്ങോള്‍ സ്വദേശി ബേസില്‍ (21) ആത്മഹത്യ ചെയ്തിരുന്നു.

Published

|

Last Updated

കൊച്ചി | പെരുമ്പാവൂര്‍ രായമംഗലത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. തോപ്പുംപടി രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു (19) ആണ് മരിച്ചത്. ഈമാസം അഞ്ചിനാണ് അല്‍ക്കയെ യുവാവ് വെട്ടിയത്. ആക്രമണത്തിനു ശേഷം പ്രതി ഇരിങ്ങോള്‍ സ്വദേശി ബേസില്‍ (21) ആത്മഹത്യ ചെയ്തിരുന്നു.

ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസിലിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സെപ്തം: അഞ്ചിന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു.

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.

Latest