Kerala
മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന്‍ മരിച്ചു
തിങ്കളാഴ്ച രാത്രിയാണ് സംഭവം.
മൂവാറ്റുപുഴ | ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന്‍ മരിച്ചു.മൂവാറ്റുപുഴ പായിപ്ര മൈക്രോ ജംങ്ഷനിലാണ് സംഭവം. പൂവത്തും ചുവട്ടില്‍ അനസിന്റെ മകന്‍ സമദാണ് മരിച്ചത്.
സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----