Connect with us

Kerala

ബേങ്ക് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് സ്ലിപ്പിനൊപ്പം അബദ്ധത്തില്‍ കഞ്ചാവ് പൊതി കൊടുത്തു; രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാര്‍ തിരിച്ചറയല്‍ കാര്‍ഡ് ചോദിച്ചപ്പോഴാണ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതി എടുത്തു കൊടുത്തത്.

Published

|

Last Updated

പത്തനംതിട്ട   | പത്തനംതിട്ട കാര്‍ഷിക വികസന ബേങ്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാര്‍ തിരിച്ചറയല്‍ കാര്‍ഡ് ചോദിച്ചപ്പോഴാണ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതി എടുത്തു കൊടുത്തത്. സംഭവത്തില്‍ കൊടുമണ്‍, കുടമുട്ട് സ്വദേശികളായ കണ്ണന്‍ ഗണേഷ്, വിമല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഗ്രാമോളം കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. ഇതു കാരണം ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് പോീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ പറഞ്ഞു.
കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

നിലവില്‍ യുഡിഎഫ് ആണ് ബേങ്ക് ഭരിക്കുന്നത്. ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്. പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് വോട്ടെടുപ്പ് നടന്നത്. ബൂത്ത് പിടുത്തവും കള്ളവോട്ടും പരസ്പരം ആരോപിച്ച് ഇരു മുന്നണികളിലെ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍മുമ്ടായി സംഘര്‍ഷത്തെ തുടര്‍ന്ന് കോന്നി ഡിവൈ.എസ്പി രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ രാവിലെ ലാത്തിച്ചാര്‍ജും നടന്നു. മുന്‍ ആറന്മുള എംഎല്‍എ കെസി രാജഗോപാലിനും അടിയേറ്റു.

 

Latest