Connect with us

Kerala

കോഴിക്കോട് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു

ശനിയാഴ്ച ജോലിസ്ഥലത്ത് വെച്ച് വെയിലേറ്റതിനെ തുടര്‍ന്ന് വിജേഷ് കുഴഞ്ഞുവീഴുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്.

ശനിയാഴ്ച ജോലിസ്ഥലത്ത് വെച്ച് വെയിലേറ്റതിനെ തുടര്‍ന്ന് വിജേഷ് കുഴഞ്ഞുവീണു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജേഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.