Connect with us

Kerala

രക്ഷിതാക്കള്‍ക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കും; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

നാല് മേഖലകളിലായി തയ്യാറാക്കുന്ന പുസ്തകത്തില്‍ കുട്ടികളുടെ ശാരീരിക - മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥി - അധ്യാപക - രക്ഷകര്‍ത്തൃ ബന്ധം വളര്‍ത്തുന്നതിനെ സംബന്ധിച്ചും വിശദീകരിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ പുസ്തകം ജൂലൈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.രാജ്യത്ത് തന്നെ ആദ്യമായാണ് രക്ഷിതാക്കള്‍ക്കായി ഇത്തരത്തില്‍ പുസ്തകം തയ്യാറാക്കുന്നതെന്നും പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പ്രീപൈമറി തലം, എല്‍പി-യുപി തലം ,ഹൈസ്‌ക്കൂള്‍ തലം, ഹയര്‍ സെക്കണ്ടി തലം എന്നിങ്ങനെയാണ് പുസ്തകം തയ്യാറാക്കുന്നത്. നാല് മേഖലകളിലായി തയ്യാറാക്കുന്ന പുസ്തകത്തില്‍ കുട്ടികളുടെ ശാരീരിക – മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാര്‍ത്ഥി – അധ്യാപക – രക്ഷകര്‍ത്തൃ ബന്ധം വളര്‍ത്തുന്നതിനെ സംബന്ധിച്ചും വിശദീകരിക്കുന്നു.

ഈ വര്‍ഷം ഒന്ന് ,അഞ്ച് ,ഏഴ് ,ഒമ്പത് ക്ലാസുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു.പുതിയ പുസ്തകങ്ങളുടെ കാര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇനി മുതല്‍ ഓരോ വര്‍ഷവും പാഠഭാഗങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest