Connect with us

car fired

കോഴിക്കോട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറിനു തീപ്പിടിച്ചു

ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയപ്പോഴാണ് കാറിനു തീപിടിച്ചത്.

Published

|

Last Updated

കോഴിക്കോട് | നഗരത്തില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് അരയിടത്ത് പാലത്ത് കത്തിയത്.

ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയപ്പോഴാണ് കാറിനു തീപിടിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തൊട്ടടുത്ത മാളിലെ ജീവനക്കാരും അഗ്‌നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുന്‍ ഭാഗമാണ് കത്തിയത്.