Kerala
നിര്‍ത്തിയിട്ട കെ എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി
ബസ് വരുന്നത് കണ്ട് ഇവിടെ നിന്നവര്‍ ഓടി മാറിയതിനാല്‍ ആളപായം ഉണ്ടായില്ല
കോന്നി | കോന്നി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ഹാര്‍ഡ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയിട്ടിരുന്ന ബസ് ഫുട്ട് പാത്തും വൈദ്യുതി പോസ്റ്റും തകര്‍ത്ത് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാവിലെയാണ് സ്റ്റാന്‍ഡില്‍ ഹാന്‍സ് ബ്രേക്ക് സഹായത്തില്‍ നിര്‍ത്തിയിരുന്ന ബസ് ഇറക്കത്തിലൂടെ പി എം റോഡിന് കുറുകെ ഓടിയത്.
ബസ് ഉരുണ്ട് വരുന്നത് കണ്ട് ഇവിടെ നിന്നവര്‍ ഓടി മാറിയതിനാല്‍ ആളപായം ഉണ്ടായില്ല. സമീപത്തെ ഹോട്ടലിന്റെ ചൈനീസ് ഭക്ഷണ നിര്‍മാണ ഭാഗത്തേക്കാണ് ബസ് ഇടിച്ച് നിന്നത്. ഇതിനുള്ളിലും അപകട സമയത്ത് ആരും ഉണ്ടായിരുന്നില്ല. പി എം റോഡ് വശത്തേ നടപാതകളുടെ കൈവരിയും ഇലക്ട്രിക്ക് പോസ്റ്റും വാഹനം ഇടിച്ചതിലൂടെ തകര്‍ന്നു.
കോന്നിയില്‍ നിന്ന് ഊട്ടുപ്പാറയിലേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍വശത്തേ ചില്ലുകള്‍ തകര്‍ന്നു. സ്റ്റാന്‍സിനുള്ളില്‍ വാഹത്തിന്റെ എന്‍ജിന്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്കില്‍ ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഓഫീസിലേക്ക് പോയപ്പോഴാണ് ബസ് ബ്രേക്ക് അയഞ്ഞ് തനിയെ നീങ്ങിയത്. വലിയ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.