Connect with us

aero plane fire

ചൈനയില്‍ യാത്രാ വിമാനത്തിന് തീ പിടിച്ചു

113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Published

|

Last Updated

ചോംഗ്ഖിംഗ് | ചൈനയില്‍ വിമാനത്താവളത്തില്‍ ടേക് ഓഫിന് ശ്രമിക്കുന്നതിനിടെ യാത്രാ വിമാനത്തിന് തീപിടിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.

113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംഗ്ഖിംഗില്‍ നിന്ന് ടിബറ്റിലെ ന്യീംഗ്ചിയിലേക്കുള്ള വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ടേക് ഓഫിനിടെ ജീവനക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ടേക് ഓഫ് റദ്ദാക്കി.

എന്നാല്‍, ഇതുകാരണം റണ്‍വേയിലൂടെ വിമാനത്തിന് കൂടുതല്‍ ഓടേണ്ടി വരികയും തീപിടിക്കുകയുമായിരുന്നു. വിമാനം തീപിടിച്ച് കത്തുന്ന ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest