Connect with us

Kerala

രേഖകളില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷത്തോളം രൂപയുമായി യാത്രക്കാരന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ പിടിയില്‍

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആര്‍പിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട്  | ട്രെയിനില്‍ രേഖകകളില്ലാതെ 25 ലക്ഷത്തോളം രൂപയുമായി യാത്രക്കാരന്‍ ആര്‍പിഎഫ് പിടിയില്‍. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്പ്രസില്‍ എത്തിയ വേങ്ങര സ്വദേശി മുഹമ്മദില്‍ നിന്നാണ് കോഴിക്കോട് വെച്ച് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. രേഖകള്‍ ഇല്ലാതെ യാത്രക്കാരന്‍ കൈവശം വെച്ച 25 ലക്ഷത്തോളം രൂപ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആര്‍പിഎഫ് പിടികൂടിയത്.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആര്‍പിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്റ്‌സിന്റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആര്‍പിഎഫിന് നല്‍കിയ മൊഴി. കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.ചെന്നൈയില്‍ നിന്ന് കോഴിക്കോട് വരെയുള്ള ഒരു ട്രെയിന്‍ ടിക്കറ്റും കസ്റ്റഡിയില്‍ ഉള്ള മുഹമ്മദില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്

---- facebook comment plugin here -----

Latest