Kerala
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് വീണ് യാത്രക്കാരിക്ക് പരുക്ക്
ഒഴിഞ്ഞ സീറ്റ് കണ്ട് അതില്‍ ഇരിക്കാന്‍ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്.
തിരുവനന്തപുരം | ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് പരുക്കേറ്റു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) ക്കാണ് പരുക്കേറ്റത് . കല്ലറ മരുതമണ്‍ ജങ്ഷന് സമീപം ഇന്നലെ വൈകീട്ടായിരുന്നു അപകടം
വീഴ്ചയില്‍ ഷൈജലയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. ഒഴിഞ്ഞ സീറ്റ് കണ്ട് അതില്‍ ഇരിക്കാന്‍ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്. ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----